നിരണം: വിത്തുകളും തൈകളും നല്കി നാട്ടില് പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്ന മെംബര് സമയം കണ്ടെത്തി നടത്തിയ പച്ചക്കറി കൃഷിക്കു വിളവെടുപ്പുകാലം.
വീടിന് ചുറ്റും സ്ഥലം കുറവാണെന്നതിനാല് മട്ടുപ്പാവ് കൃഷിയിലാണ് നിരണത്തെ ഏഴാം വാര്ഡ് മെംബര് ബിന്ദു ജെ. വൈക്കത്തുശേരി ശ്രദ്ധേ കേന്ദ്രീകരിച്ചത്. വീട്ടിലേക്കാവശ്യമുള്ള മുഴുവന് പച്ചക്കറികളും കൃഷി ചെയ്തിരിക്കുകയാണ്. അനുകൂലമായ കാലാവസ്ഥ കൂടി ലഭിച്ചതോടെ മെച്ചപ്പെട്ട വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബിന്ദുവും കുടുംബവും.
വീട്ടാവശ്യം കഴിഞ്ഞുള്ളവ അയല്ക്കാര്ക്കും ബന്ധുക്കള്ക്കും നല്കി വരികയാണ്. തക്കാളി, പാവല്, പയര്, വെണ്ട, പച്ചമുളക്, വഴുതന, ചുമന്ന ചീര, കോവല് എന്നിവ വീടിന്റെ ടെറസില് ഗ്രോ ബാഗില് കൃഷി ചെയ്യുന്നുണ്ട്. ഇതില് തക്കാളിയും പച്ചമുളകും നല്ലവിളവ് തരുന്നുണ്ടെന്ന് ബിന്ദു പറഞ്ഞു. വിഷരഹിതമായ പച്ചക്കറി കൃഷിയാണ് നടത്തുന്നത്. ചാണകവും എല്ലുപൊടിയും വേപ്പിന്പിണ്ണാക്കുമാണ് പ്രധാന വളങ്ങള്. ഇത് കൂടാതെ അടുക്കള അവശിഷ്ടങ്ങളില് നിന്നുണ്ടാക്കുന്ന വളവും ബിന്ദു മെംബര് തന്റെ കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. പ്രസംഗത്തിലൂടെ കൃഷി നടത്തുന്ന സമൂഹത്തിന് മുന്നില് പ്രവൃത്തിയിലൂടെ കൃഷി ചെയ്തു സമൂഹത്തിനു മാതൃകയാകുകയാണ് ബിന്ദു ജെ. വൈക്കത്തുശേരി.
കര്ഷക കുടുംബമാണ് മെംബറുടേത്. ഭര്ത്താവും മാധ്യമ പ്രവര്ത്തകനുമായ ജിജു ജെ. വൈക്കത്തുശേരിക്കും, ഇളയമകന് ഇവാനും കര്ഷക അവാര്ഡുകള് ലഭിച്ചിട്ടുണ്ട്. ചോളം വിളയാത്ത അപ്പര് കുട്ടനാട്ടിന് ചോളം വിളയിച്ച് ശ്രദ്ധേയനാണ് ഇവാന്. മൂത്ത മകന് ക്രിസ്റ്റി എബിന് ജിജുവിനും കൃഷിയോട് ഏറെ താത്പര്യമുണ്ട്.
ഇപ്പോഴത്തെ കൃഷി പൂര്ണമായി കഴിഞ്ഞാല് അടുത്ത കൃഷിക്കായുള്ള ഒരുക്കത്തിലാണ് ഈ കുടുംബം. അതിനുള്ള വിത്തുകള് മട്ടുപ്പാവ് കൃഷിയില് നിന്നു തന്നെ എടുക്കാനാണ് ഉദ്ദേശിക്കുന്നത്.
കാബേജ്, കോളിഫ്ലവര്, കുറ്റിബീന്സ്, കുക്കുംബര് എന്നിവ അടുത്തഘട്ടത്തില് കൃഷി ചെയ്യും. ഒപ്പം തക്കാളിയും പച്ചമുളകും ചീരയും പയറും പാവലും നടും. വിഷരഹിത പച്ചക്കറിക്കൊപ്പം ശരീരത്തിനും മനസിനും കുളിര്മ ലഭിക്കുക സമൂഹത്തിന് ഇത് ഒരു മാതൃക ആകുകഎന്നീ ലക്ഷ്യങ്ങളാണ് ബിന്ദു മെംബര്ക്കും കുടുംബത്തിനുമുള്ളത്.